അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ്

കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചത്. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെപേരിലുള്ള പോസ്റ്ററുകള്‍ക്കൊപ്പം മാവോയിസ്റ്റ് ജോഗിയുടെപേരിലുള്ള ലഘുലേഖയുമുണ്ട്.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ മതതീവ്രവാദ നയത്തിനെതിരെയാണ് പോസ്റ്റര്‍. സിഎഎയുടെപേരില്‍ ഇവര്‍ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറം തിരിച്ചറിയണമെന്നും പറയുന്നു. ജനുവരി 20ന് പുലര്‍ച്ചെ ആയുധധാരികളായ നാല് മാവോയിസ്റ്റുകള്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി പോസ്റ്റര്‍പതിച്ചിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും പോസ്റ്റര്‍ പതിച്ചത്.

ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചനയുണ്ടായിരുന്നു. അതേ സംഘംതന്നെയാകാം അമ്പായത്തോട്ടിലും എത്തിയതെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News