2000ന്റെ നോട്ടുകൾ ബാങ്കുകളിൽനിന്ന് ഉടൻ അപ്രത്യക്ഷമാകുമെന്ന് സൂചന. അഞ്ഞൂറിന്റെ നോട്ടുകൾ വിതരണംചെയ്ത് 2000ന്റെ നോട്ടുകൾ ക്രമേണ ബാങ്കുകൾ ഒഴിവാക്കുകയാണ്. 2000ന്റെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞവർഷം അറിയിച്ചിരുന്നു.
തുടർന്ന് എടിഎം ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങൾക്ക് ചെറിയ തുകയുടെ നോട്ടുകൾ ഉപയോഗിക്കാൻ ബാങ്കുകൾ സ്വമേധയാ തീരുമാനമെടുത്തതായി വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ ഊദ്യോഗിക അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല. ചില ബാങ്കുകൾ ഇതിനോടകം എടിഎമ്മുകളിൽ മാറ്റം വരുത്തിക്കഴിഞ്ഞു.
കള്ളപ്പണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ 2018 നവംബറിൽ മോഡി സർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനത്തിനു പിന്നാലെയാണ് 2000ന്റെ നോട്ടുകൾ അവതരിപ്പിച്ചത്. പിന്നീട് ആർബിഐ നോട്ട് അച്ചടി നിർത്തി. എന്നാൽ, നോട്ട് പിൻവലിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധന ഉപമന്ത്രി അനുരാഗ് സിങ് പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.