നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍ മുന്‍ ഭാര്യ മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു.
നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. വര്‍ഷങ്ങല്‍ക്കിപ്പുറം കേസില്‍ മഞ്ജു മൊഴി നല്‍കാനെത്തുമ്പോള്‍ ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദിലീപും മഞ്ജുവും 5 വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം.
ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണ്ണായകമാകും. സിദ്ദീഖ്, ബിന്ദു പണിക്ക് എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍. സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരും വരും ദിവസങ്ങളില്‍ വിസ്താരത്തിന് എത്തുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.