പല്ലുകൊണ്ട് കൈ ഞരമ്പ് കടിച്ച് മുറിച്ചു; മുറിവ് ചുമരിലുരച്ച് ആഴം കൂട്ടി; ആത്മഹത്യയ്ക്ക് ശ്രമിച്ചതിങ്ങനെയെന്ന് ജോളി; വിശ്വസിക്കാതെ ജയില്‍ സൂപ്രണ്ട്

കൈ ഞരമ്പ് കടിച്ച് മുറിച്ച ശേഷം മുറിവ് വലുതാക്കാന്‍ കെെ ചുമരില്‍ ഉരച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളിയുടെ മൊഴി. അതേസമയം മൊഴിയില്‍ വിശ്വാസമില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. ജോളിയുടെ കൈയിലേത് ആഴത്തിലുള്ള മുറിവല്ലെങ്കിലും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ചാണ് കൈ ഞരമ്പ് മുറിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 4.50 നാണ് ജോളി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ജയില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജോളിയെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുരക്ഷാവീഴ്ച്ച ഉണ്ടായോ എന്ന് പരിശോധിക്കും. അറസ്റ്റ് ചെയ്ത കാലത്തും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here