കുടുംബത്തോടൊപ്പം വിനോദയാത്ര പോയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

കുടുംബത്തോടൊപ്പം കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ കണ്ണൂരിൽനിന്നുള്ള ഡിവൈ എഫ്ഐ പ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചു.

നാട്ടിൽ നിന്നുള്ള ആർ എസ് എസുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചിക്കമംഗളൂരുവിൽ തടഞ്ഞു വെക്കുകയും മർദിക്കുകയും ചെയ്തത്. കേരളത്തിൽ എത്തിയ കർണാടക മുഖ്യമന്ത്രി യദിയൂരപ്പ കരിങ്കൊടി കാണിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മർദ്ദനം.

ഏഴോം പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവുമായ കെ സുധാജ്‌ ഉൾപ്പെടെയുള്ളവരെയാണ് കർണാടകയിലെ ചിക്കമംഗളൂവിൽ വച്ച് ആർ എസ് എസുകാർ ബലമായി പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചത്.കേരളത്തിലെത്തിയ കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പഴയങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു ക്രൂരമർദ്ദനം.

സംഘശക്തി വേങ്ങര എന്ന ഫേസ്ബുക്ക് പേജിലൂടെ ഡി വൈ എഫ് ഐ പ്രവർത്തകരെ ആക്രമിക്കുമെന്ന് ആർ എസ് എസുകാർ നിരന്തരം ഭീഷണി മുഴക്കിയിരുന്നു.വിനോദയാത്ര പോകുന്ന വിവരം നാട്ടിൽ നിന്നുള്ള ആർ എസ് എസ് പ്രവർത്തകർ കർണാടകയിലെ ചിക്കമംഗ്ലൂർ ഉള്ള ആർഎസ്എസുകാരെ അറിയിക്കുകയും ഫോട്ടോ അയച്ചു നൽകുകയുമായിരുന്നു. ഫോട്ടോ നോക്കി ഇവരെ തിരിച്ചറിഞ്ഞത് ശേഷമാണ് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഡി വൈ എഫ് ഐ പ്രവർത്തകരെയാണ് ആ പേരു പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചിക്കമംഗളൂരുവിൽ വച്ച് മർദ്ദിക്കുകയും ചെയ്തത്.ഇതിന് പിന്നാലെ യെദിയൂരപ്പ കരിങ്കൊടി കാണിച്ചവർക്കെതിരെ പ്രതികാരം ചെയ്തു എന്നു പറഞ്ഞു മാടായി മേഖലയിലെ ആർ എസ് എസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കു വെക്കുകയും ചെയ്തു.

ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ അശ്ലീലവും ഭീഷണിയും അടക്കം പ്രചരണങ്ങളാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഉള്ള ഫേസ്ബുക്ക് പേജിലൂടെ നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് എന്ന് സിപിഐ എം മാടായി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News