ദുരന്തശേഷിപ്പായി KL 15 A 282; അവിനാശി വാഹനാപകടത്തിൽപ്പെട്ട കെഎസ്ആർടി സി ബസ് കേരളത്തിലെത്തിച്ചു

മലയാളികളെ നടുക്കിയ ദുരന്തത്തിൻ്റെ ശേഷിപ്പായി അവിനാശിയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സ് കേരളത്തിലെത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് എടപ്പാളിലെ കെഎസ്ആർടിസി റീജിയണൽ വർക്ക്ഷോപ്പിലേക്ക് ബസ്സ് കൊണ്ടുപോയത്. അപകടത്തിൽ തകർന്നടിഞ്ഞ ബസ്സ് ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്

KL 15 A 282….. കെ എസ് ആർ ടി സി യുടെ എറണാകുളം ഡിപ്പോയിലെ RS 784 ബസ്സ്.. ഇനിയില്ല… 19 മനുഷ്യ ജീവൻ നഷ്ടപ്പെട്ട അവിനാശി ദുരന്തത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ക്രെയിനുപയോഗിച്ചാണ് കേരളത്തിലേക്കെത്തിച്ചത്.

അവസാന യാത്രക്കിടെ എറണാകുളം – ബംഗളൂരു സർവ്വീസിനിടെ പതിവായി കയറിയിറങ്ങുന്ന പാലക്കാട് കെ എസ് / ടി സി ബസ് സ്റ്റാൻ്റിന് മുന്നിൽ അൽപ നേരം. കണ്ടവർ കണ്ടവർ ബസ്സെന്ന് വിളിക്കാൻ പോലും കഴിയാത്ത തകർന്നടിഞ്ഞ രൂപത്തിന് ചുറ്റും കൂടി.

ദുരന്തത്തിൻ്റെ നടുക്കം ഇനിയും മാറാതെ മനുഷ്യർ. യാത്രകളിൽ ഇടക്കിടെ പാലക്കാട്ടെത്തുന്ന ബസ്സിനെക്കുറിച്ചും ഡ്രൈവർ കം കണ്ടക്ടർമാരായ ഗിരീഷിനെയും ബൈജുവിനെയും കുറിച്ചുള്ള ഓർമകൾ
ബൈറ്റ് – 4 ബൈറ്റുകളുണ്ട് ( അതിൽ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്ത് ഉപയോഗിക്കണം )
അവിനാശിയിലെത്തി കെഎസ്ആർടിസി സാങ്കേതി വിഭാഗം നടത്തിയ പരിശോധനയിൽ ബസ്സ് ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇൻഷൂറൻസ് ക്ലെയിമിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ബസ്സ് പൊളിച്ചു മാറ്റും. വോൾവോ 9400 ബസ്സ് 2014 ലാണ് കെ എസ് ആർ ടി സി ക്കൊപ്പം ചേരുന്നത്. അന്ന് മുതൽ ബംഗളൂരുവിനും എറണാകുളത്തിനുമിടയിലാണ് ഓട്ടം.കഴിഞ്ഞ വ്യാഴാഴ്ച യാത്ര ചെയ്തെത്തിയത് നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിലേക്കായിരുന്നു.

വർഷങ്ങളോളം എത്തേണ്ടവരെ എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരുന്ന ബസ്സിന് ഇനിയൊരു യാത്രയില്ല. യാത്രയെ നയിച്ചിരുന്ന രണ്ട് ജീവനക്കാരുമില്ല. 19 വിലപ്പെട്ട മനുഷ്യ ജീവനുകൾക്കൊപ്പം കെ എസ് ആർ ടി സി യുടെ RS 784 വോൾവോ ബസ്സും ഒരു ദുരന്ത വ്യാഴാഴ്ചയുടെ ഓർമകളുടെ താളുകളിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News