കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കാണാനില്ല

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്.

ഇന്നു രാവിലെ പത്ത് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനുടെയാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ സമയം വീട്ടില്‍ അമ്മ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു. ഇളവൂര്‍ സരസ്വതി വിദ്യാനഗര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ നന്ദ.

സംഭവമറിഞ്ഞ് നാട്ടുകാരും പരിസര പ്രദേശങളില്‍ അന്വേഷണം നടത്തുന്നുണ്ട്. പൊലീസും അന്വേഷണം ഊര്‍ജ്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News