കൊല്ലത്ത് കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം

കൊല്ലം ഇളവൂരില്‍ കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരണം. വിദേശത്ത് നിന്നുപോലും നിരവധി പേരാണ് വ്യാജവാര്‍ത്ത വിശ്വസിച്ച് കുട്ടിയെ കിട്ടിയെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്.

ഇന്നു രാവിലെ പത്ത് മണിയോടെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനുടെയാണ് കുട്ടിയെ കാണാതായത്. ഈ സമയം വീട്ടില്‍ അമ്മ തുണി കഴുകി കൊണ്ടിരിക്കുകയായിരുന്നു. കുട്ടി വീടിനുള്ളില്‍ ജനലരികില്‍ നിന്ന് അമ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

അമ്മ വീടിന്റെ പുറകില്‍ തുണി ഉണക്കാന്‍ പോയി 10 മിനിറ്റനുള്ളില്‍ മടങ്ങി വന്ന് കുട്ടിയെ വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലായിരുന്നു. വീടിന്റെ വാതിലും പാതി തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍പ്പക്കത്തും പരിസര പ്രദേശങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പോലീസിനെ അറിയിക്കുന്നത്.

വീടിനു സമീപത്തെ ഇളവൂര്‍ ആറിലാണ് ഇപ്പോള്‍ ഫയര്‍ ആന്റ് റെസ്‌ക്യുവിലെ സ്‌കൂബാ ടീം തെരച്ചില്‍ നടത്തുന്നത്. ഇവിടെ മുമ്പ് മണലൂറ്റ് കേന്ദ്രമായതിനാല്‍ വലിയ ആഴമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇളവൂര്‍ സരസ്വതി വിദ്യാനഗര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ നന്ദ. സംഭവമറിഞ്ഞ് നാട്ടുകാരും പരിസര പ്രദേശങളില്‍ അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങളും പരിശോധിക്കുന്നു. പോലീസും അന്വേഷണം ഊര്‍ജ്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News