ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ കാമുകനും അറസ്റ്റില്‍

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍.

വലിയന്നൂര്‍ സ്വദേശി നിഥിന്‍ ആണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ഒന്നര വയസ്സുകാരന്‍ വിയാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) അറസ്റ്റിലായത്. കാമുകനുമൊത്തുള്ള ജീവിതത്തിനു തടസ്സമാകാതിരിക്കാന്‍ കുഞ്ഞിനെ പാതിരാത്രി കരിങ്കല്‍ക്കൂട്ടത്തിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News