ദില്ലി പോലീസ് ആര്‍ക്കൊപ്പം?

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി. കേസെടുക്കുന്ന കാര്യം പരിഗണിക്കണം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും സംഘര്‍ഷം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഈ നേതാക്കളുടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങള്‍ കലാപത്തിന് പ്രേരണ നല്‍കി എന്ന പരാതി ശക്തമാണ്.
കപില്‍ മിശ്ര ഭീഷണി മുഴക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News