സംഘപരിവാര്‍ കൊടുംക്രൂരത; 85കാരിയെ ചുട്ടുകൊന്നു

ദില്ലി: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ 85കാരി വയോധികക്ക് ദാരുണാന്ത്യം.

മുഹമ്മദ് സയിദ് സല്‍മാനി എന്നയാളുടെ മാതാവ് അക്ബരിയാണ് വെന്തുമരിച്ചത്.

സംഭവത്തെക്കുറിച്ച് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ഇങ്ങനെ:

ഫെബ്രുവരി 25ന് നൂറോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗമ്രി മേഖലയിലേക്ക് ഇരച്ചെത്തി അക്രമം നടത്തുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ അക്രമിസംഘം മുസ്ലീം വീടുകള്‍ക്ക് തീയിട്ടു. ഈ സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ അക്ബരിക്ക് പുറത്ത് കടക്കാനായില്ല. തീയില്‍നിന്നും ഉയര്‍ന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് അക്ബരി മരിച്ചതെന്ന് മകന്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

”ജീവന്‍ രക്ഷിക്കാനായി മാതാവ് നിലവിളിച്ചിട്ടുണ്ടാകും. എന്നാല്‍ സഹായത്തിന് ആരും എത്തിയില്ല.”-സല്‍മാനി പറയുന്നു.

പത്തു മണിക്കൂറിനുശേഷമാണ് അക്ബരിയുടെ മൃതദേഹം പുറത്തെടുക്കാനായത്. സല്‍മാനിയുടെ വീടും വര്‍ക്‌ഷോപ്പും പൂര്‍ണമായും കത്തിനശിച്ചു.

ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സല്‍മാനിയുടെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here