ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു; കേരളത്തിന്‍ നിന്ന് സന്ദര്‍ശിക്കുന്ന ആദ്യസംഘം

നാല് ദിവസമായി തുടരുന്ന കലാപങ്ങള്‍ പടര്‍ന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷ എംപിമാര്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ നിന്ന് ഇടത് എംപിമാരാണ് ആദ്യം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.

സിപിഐഎം രാജ്യസഭാംഗം സഖാവ് കെ കെ രാഗേഷും, സിപിഐ എം പി സഖാവ് ബിനോയ് വിശ്വവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദില്ലി സംസ്ഥാന പ്രസിഡന്റ് സഖാവ് മൈമുന മൊല്ലയു മടങ്ങുന്ന സംഘം ഇന്ന് ചാന്ദ് ബാഘ് ഉൾപ്പെടെയുള്ള കലാപബാധിതപ്രദേശങ്ങളാണ് സന്ദർശിച്ചത്.

ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാ‍ഴ്ച നടത്തിയ ഇവര്‍ അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി ദില്ലിയില്‍ ഇന്നലെ ഇടതുപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കലാപങ്ങളില്‍ ഇരയായവര്‍ക്ക് വൈദ്യസഹായം നല്‍കിയും പുനരധിവാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും ഡിവൈഎഫ്ഐയും കലാപ ബാധിത മേഖലകളില്‍ സജീവമാണ്.

കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആധ്യന്തരമന്ത്രിയുമായി നാളെ കൂടിക്കാ‍ഴ്ചനടത്താന്‍ അനുമതി ആവശ്യപ്പെട്ട് സിപിഐഎം കത്ത് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News