അവള്‍ക്കായി കണ്ണിമ ചിമ്മാതെയൊരു നാട്; പിന്‍തുണച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ഒരു നാട് മുഴുവൻ അവൾക്കായി ഒഴുകിയെത്തുന്ന കാഴ്ചയാണ് ദേവനന്ദയുടെ വീട്ടിൽ. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്.

റോഡ് നിറയെ അവളുടെ വിവരങ്ങൾ തിരഞ്ഞ് ജനം കൂടുകയാണ്. പ്രാർഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി നാട്ടുകാരും രംഗത്തുണ്ട്.

രാത്രി ആയതോടെ പുഴയിലുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. കൊല്ലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായിട്ട് പത്തു മണിക്കൂർ പിന്നീടുകയാണ്. ഇതുവരെ കുട്ടി എവിടെ എന്നുള്ളതിന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

പൊലീസും നാട്ടുകാരും കേരളം ഒന്നടങ്കം ദേവനന്ദയെ തിരയുകയാണ്. വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും കാര്യമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

പൊലീസ് നായ മണം പിടിച്ച് പുഴ കടന്നു പോവുകയും അവിടെയുള്ള വള്ളക്കടവിലേക്കും എത്തിയിരുന്നു. അവിടെ നിന്ന് തിരിച്ച് പൊലീസ് നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തി.

കൊല്ലത്ത് നിന്ന് കാണാതായ എഴുവയസുകാരി ദേവനന്ദയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും ഒട്ടേറെ പേർ പങ്കുവച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കുട്ടിയെ കാണാതായ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News