അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ്; പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്ത ഐബി ഉദ്യോഗസ്ഥന്റെ പിതാവ് ദില്ലി പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തറിയുന്നതിലും ഭീകരമാണ് കാര്യങ്ങള്‍ എന്ന് എ സമ്പത്ത്.

ഇദ്ദേഹത്തിന്‍റെ കുടുംബം അതിക്രമം നടക്കുന്നതിനിടെയും അതിന് മുമ്പും നിരവധി തവണ ദില്ലി പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടും അവര്‍ക്ക് അത് ലഭിച്ചില്ല.

കലാപം തടയാന്‍ മുന്‍കരുതലെടുക്കാന്‍ ദില്ലി പൊലീസിന് സമയമുണ്ടായിരുന്നു അവര്‍ അത് ചെയ്തില്ല, പലതവണ കിട്ടിയ മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു.

പേപ്പര്‍ വര്‍ക്കുകള്‍ തീരാത്തതുകൊണ്ട് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പോലും പൂര്‍ത്തിയായിട്ടില്ല, കൊല്ലപ്പെട്ടവരില്‍ 17 പേര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നതും കലാപം ആസൂത്രിതമാണെന്ന സംശയം ജനിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News