കൊല്ലത്ത് കാണാതായ കുട്ടിക്കായി വ്യാപക തിരച്ചില്‍; ബാലാവകാശ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു; അന്വേഷിക്കുന്നത് പ്രത്യേക സംഘം

കൊല്ലം ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു. കൊല്ലം എസ്പി കുട്ടിയുടെ അമ്മയുടെ മൊഴി എടുത്തിട്ടുണ്ട്.

കുട്ടിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിു. 50 അംഗ സംഘത്തില്‍ സൈബര്‍ വിദഗ്ധരുമുണ്ട്.

കുട്ടിയെ കണ്ടെത്താന്‍ ഒരു ഭാഗത്ത് പോലീസും മറുഭാഗത്ത് നാട്ടുകാരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. ഇളവൂരിലെ പ്രദേശവാസികള്‍ രാത്രിയില്‍ റബര്‍ തോട്ടത്തിലും ഇളവൂര്‍ ആറിലും തെരച്ചില്‍ നടത്തി. സമീപ പ്രദേശത്ത് അപകടം മാത്രം പതിയിരിക്കുന്ന വഴിയും നല്ല കയമുള്ള പുഴയും. ഒ

റ്റ പ്രാര്‍ത്ഥനയെ ഉള്ളു ദേവയെ കണ്ടെത്താനാകണം. തങ്ങളുടെ മുമ്പില്‍ ജനിച്ചു വളര്‍ന്ന ചുണകുട്ടിയെ ഇവര്‍ക്ക് മറക്കാനാകില്ല.അവളെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടു സമയം നീളുന്തോറും കുട്ടിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആശങ്ക യേറുന്നു.

അമ്മയുടെ മൊഴിപ്രകാരം 10 മിനിറ്റു കഴിഞ്ഞെത്തിയപ്പോള്‍ മകളെ കാണാനില്ല. ആ..10 മിനിറ്റിനിടയില്‍ 6 വയസ്സുകാരിക്ക് എന്തു സംഭവിച്ചു.അവളെ ആരെങ്കിലും കടത്തിയൊ അതൊ പുഴയില്‍ വീണൊ നിരവധി ചോദ്യങ്ങക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇന്ന് രാവിലെയാണ് കാണാതായത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു.

സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News