‘ശ്യാമമാധവ’ത്തിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി പു.ക.സ

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്താനം ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ച പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കാവ്യപുസ്തകത്തിനെതിരായ സംഘപരിവാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. അക്ഷരവിരോധികളുടെ പരിവാര്‍ കവിതയെക്കുറിച്ച് വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

കലയും സാഹിത്യവും ഉള്‍പ്പടെ മനുഷ്യന്റെ എല്ലാവിധ സര്‍ഗ്ഗാവിഷ്‌ക്കാരങ്ങള്‍ക്കും നേരെ ആര്‍.എസ്.എസ്. നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ‘ശ്യാമമാധവ’ത്തിനെതിരായ ദുരാരോപണങ്ങള്‍. കവിയുടെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകള്‍ വെച്ചാണ് അവര്‍ കവിതയെ എതിര്‍ക്കുന്നത്.

പാരമ്പര്യത്തിന്റെ കരുത്തും ആധുനികതയുടെ ഊര്‍ജ്ജവും പ്രസരിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവിയാണ് പ്രഭാവര്‍മ്മ. കാവ്യാസ്വാദകരായ മലയാളി മനസ്സുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു കൊണ്ടാടുന്ന കൃതിയാണ് ‘ശ്യാമമാധവം’.

എഴുത്തിനും ആവിഷ്‌ക്കാരങ്ങള്‍ക്കും നേരെയുള്ള ഇത്തരം ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും മുന്നോട്ടു വരണമെന്ന് സംഘം അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here