ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമടക്കം പ്രമുഖര്‍

ദേവനന്ദയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. നടന്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചനം രേഖപ്പെടുത്തി. ഒരു നാട് മുഴുവന്‍ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാര്‍ത്ഥനയും വിഫലമായി എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ദേവനന്ദയുടെ മരണം ഏറെ വേദനാജനകമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കുഞ്ഞുമോളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച കേരളത്തിന് ഈ വാര്‍ത്ത നടുക്കമായി. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും നാടിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel