കൊറോണ ബാധ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1,100ലധികം പോയിന്റ് താഴ്ന്നു

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. വ്യാപാരത്തുടക്കത്തില്‍ തന്നെ കനത്ത നഷ്ടം കാണിച്ച സെൻസെക്സ് 1,448 പോയിന്‍റ് ഇടിഞ്ഞ് 38,297.29 ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റിയുടെ നഷ്ടം 431 പോയിന്‍റാണ്.

തുടർച്ചയായ അഞ്ചാം ദിവസമാണ് വിപണിയില്‍ ഇടിവുണ്ടാകുന്നത്. 2011 ന് ശേഷം ആദ്യമായാണ് ഓഹരിവിപണിയിൽ ഇത്ര വലിയ ഇടിവുണ്ടാകുന്നത്.

ചൈനയ്ക്കുപുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. യൂറോപ്യൻ ഓഹരി വിപണികളിലും ദക്ഷിണ കൊറിയൻ വിപണിയും ഇടിവ് നേരിട്ടു.

യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ്ചെയ്തത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്‍റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here