തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: കേന്ദ്ര തീരുമാനത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.

ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍നായ 3 അംഗ ബെഞ്ചിന്റേതാണ് നടപടി.

ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News