ഹൊറര്‍ ചിത്രവുമായി ജോസ് തോമസ്; ഇഷ ഫെബ്രുവരി 28ന്

മായാ മോഹിനി, ശ്യംഗാര വേലന്‍, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സാദരം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോസ് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഹൊറര്‍ ചിത്രം ‘ഇഷ’ ഫ്രെബ്രുവരി 28ന് പ്രദര്‍ശനത്തിനെത്തുന്നു.

ഇതു വരെ കണ്ട ഹൊറര്‍ ചിത്രങ്ങളുടെ പതിവു ശൈലിയില്‍ നിന്നും തികച്ചു വ്യത്യസ്തമായ പ്രമേയവും അവതരണവുമായി ജോസ് തോമസ്സ് ഒരുക്കുന്ന ‘ഇഷ’എന്ന ചിത്രത്തില്‍ ഇഷ, മാര്‍ഗറ്റ് ഏന്റെണി, ബേബി ആവണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കിഷോര്‍ സത്യ,അഭിഷേക് വിനോദ്, വി കെ ബൈജു, തോമസ് റോയി, പ്രമോദ് വെളിയനാട്, ഗിരീഷ് നെയ്യാര്‍ എന്നിവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം സുകുമാര്‍ എംഡി നിര്‍വ്വഹിക്കുന്നു. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശന എന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര, അഖില എന്നിവരാണ് ഗായകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News