പന്തീരങ്കാവ്‌ കേസ്‌; താഹയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി.

താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന്‍ ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.

എന്നാൽ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി എതിര്‍ത്തു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എൽഎൽബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തയിടെ കണ്ണൂർ സർവലകലാശാല അനുവദിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News