ദില്ലി കലാപം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി; ഇപ്പോഴത്തെ അന്വേഷണസംഘങ്ങളുടെ കീഴില്‍ ശരിയായ അന്വേഷണം നടക്കില്ല

ദില്ലി: ദില്ലിയില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇപ്പോള്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് സംഘത്തിന്റെയും തലവന്മാര്‍ ആരോപണവിധേയരാണ്.

ശരിയായ അന്വേഷണം ഇപ്പോഴത്തെ അന്വേഷണസംഘങ്ങളുടെ കീഴില്‍ നടക്കില്ലെന്നും റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെയോ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെയോ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here