ദില്ലി കലാപം നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികര്‍

38 പേര്‍ മരിക്കാനിടയായ ഡല്‍ഹി കലാപം നിയന്ത്രിക്കാന്‍ 70 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചു. 100 പേരുള്‍പ്പെടുന്ന 70 കമ്പനി അര്‍ധസൈനികരെയാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുള്ളത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സുരക്ഷാവിന്യാസം.സംശയിക്കപ്പെടുന്ന 514 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുമ്പോള്‍ എണ്ണം വര്‍ധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്കിന്റെയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News