ദില്ലി കലാപം: ആശങ്ക അറിയിച്ച് ലോക രാജ്യങ്ങള്‍

ഡല്‍ഹി കലാപത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ലോക രാജ്യങ്ങള്‍. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി ശ്രമിക്കണമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് ഏജന്‍സി ആവശ്യപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ക്കും സ്വത്തുക്കള്‍ക്കും പള്ളികള്‍ക്കും നേരെ നടന്ന ഭീതിജനക ആക്രമണത്തെ അപലപിക്കുന്നതായി ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ സഖ്യം (ഒ.ഐ.സി) അറിയിച്ചു.

കലാപങ്ങളിലെ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്‍േറാണിയോ ഗുട്ടെറസ് വ്യക്തമാക്കി. അക്രമം അമര്‍ച്ച ചെയ്യുന്നതിലെ ഡല്‍ഹി പൊലീസിന്റെ അനാസ്ഥയില്‍ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ മിഷേല്‍ ബാച്ചലേ ആശങ്ക അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News