ഇന്ത്യ കലാപങ്ങളുള്ള രാജ്യമായി മാറിയിരിക്കുന്നു; തുര്‍ക്കി

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണം.

അക്രമം ഒഴിവാക്കണം, യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്. നേരത്തെ, ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ താന്‍ പിന്തുടരുന്നുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രകടനക്കാരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.അതുപോലെ
ഡല്‍ഹി കലാപത്തെ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍. ഇന്ത്യയില്‍ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യുന്നതായി തയിപ്പ് എര്‍ദോഗന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News