അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല; ആവശ്യം ഹൈക്കോടതി തള്ളി

പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊച്ചി അരൂജ ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

അംഗീകാരമില്ലാത്ത സ്‌കൂളിലാണ് വിദ്യാർത്ഥികൾ പഠിച്ചതെന്നും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അതെ സമയം കേസിലെ മറ്റ് ഹർജികൾക്കൊപ്പം കുട്ടികളുടെ ഹർജിയും കോടതി പരിഗണിക്കും.

സിബിഎസ്ഇ ഹാൾ ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർസ് സ്‌കൂളിലെ 28 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാതെ പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News