ഡെസ്ക്കിൽ താളം ഇട്ട് മൂന്നാം ക്ലാസുകാരൻ; നവ മാധ്യമങ്ങളിൽ തരംഗമായി വീഡീയോ # Viral

ആലപ്പുഴ തലവടി ജി.എൽ.പി.എസ്. ചെത്തിപ്പുരയ്ക്കൽ മൂന്നാം ക്ലാസ് വിദ്യാർഥി സനൂപിന്റെ തകർപ്പൻ മേള പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .ഉച്ചഭക്ഷണ സമയ ശേഷമുള്ള ഇടവേളയിലായിരുന്നു ഈ മിടുക്കന്റെ കലാവിരുന്ന്.

ഡെസ്കിൽ താളവിസ്മയം തീർത്തത് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ഈ വീഡിയോ രണ്ടര ലക്ഷത്തിലെറെ പേർ കണ്ടു കഴിഞ്ഞു .ആയിരത്തിലേറെപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഫെയ്സ് ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളായ ജി.എൻ.പി.സി, ,നാദ തരംഗിണി, വിജയ് മീഡിയ, സ്റ്റാർ മീഡിയ, തുടങ്ങി നിരവധി ഗ്രൂപ്പുകളിൽ ഇതിനോടകം ഈ മിടുക്കന്റെ കഴിവ് പങ്കുവെക്കപ്പെട്ടു.

കവിതകൾക്ക് സ്വന്തമായി ഈണം നൽകി പാടാനും ഈ മിടുക്കന് പ്രത്യേക കഴിവാണ്. ങ്ങുകയറ്റത്തൊഴിലാളിയായ ശശിയുടെയും സന്ധ്യയുടെ മകനാണ് ഈ പ്രതിഭ. സഹോദരൻ സന്ദീപ് എഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അധ്യാപകാനായ ജയശങ്കർ ക്യാമറയിൽ പകർത്തിയതാണ് രംഗം.

താള വിസ്മയം ഡസ്കിൽ തീർക്കുമ്പോൾ അദ്ഭുതത്തോടെ മറ്റ് കുട്ടികൾ സനൂപിൻ്റെ പ്രകടനം കണ്ടു നിൾക്കുന്നതും വ്യക്തമാണ്. വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് സനൂപിന് ആശംസകൾ നേരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News