മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്‌ഫോടനം കണ്ടെത്തി.ഭൂമിയില്‍ നിന്ന് 390 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്‌സി ക്ലസ്റ്ററിലെ അതിഭീമമായ തമോഗര്‍ത്തില്‍ ഉണ്ടായ സ്‌ഫോടനമാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്‌ഫോടനമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ആയിരക്കണക്കിന് താരാപഥങ്ങള്‍, വാതക പ്രവാഹങ്ങള്‍, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്‌സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന്‍ തമോഗര്‍ത്തമുള്ളത്.
അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് മുമ്പ് കണ്ടെത്തിയ സമാനമായ മറ്റൊരു സ്‌ഫോടനത്തിന്റെ അഞ്ചിരട്ടിയോളം അധികം ഊര്‍ജമാണ് ഈ സ്‌ഫോടനത്തിന് ഉണ്ടായിരുന്നതെന്ന് ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയയിലെ മര്‍ച്ചിസണ്‍ വൈഡ്ഫീല്‍ഡ് അറേ, ഇന്ത്യയിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്‌കോപ് എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്തുവച്ചു നടത്തിയ പഠനമാണ് സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
Get real time update about this post categories directly on your device, subscribe now.