മദ്യപിച്ച് ബഹളമുണ്ടാക്കി; പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി; ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍

മദ്യപിച്ച് ബഹളമുണ്ടായതിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ അറസ്റ്റില്‍.

ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാനായ വിനോദിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്. റോഡില്‍ ബഹളം ഉണ്ടായിതിന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയപ്പോ‍ഴായിരുന്നു പോലീസിനെതിരെ പോലീസുകാരന്‍റെ കൈയ്യേറ്റശ്രമം ഉണ്ടായത്.

കവടിയാറില്‍ മദ്യപിച്ച് ലക്ക് കെട്ട് വണ്ടിയില്‍ ഇരിക്കുകയായിരുന്ന ശശിതരൂരിന്‍റെ മുന്‍ ഗണ്‍മാന്‍ വിനോദാണ് മ്യൂസിയം എസ്ഐ അടക്കമുളള പോലീസ് ഉദ്യോഗസ്ഥരെ ചീത്തവി‍ളിച്ച് ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയപ്പോ‍ഴായാരുന്നു സംഭവവികാസങ്ങള്‍ ഉണ്ടായത്. താന്‍ ശശി തരൂരിന്‍റെ ഗണ്‍മാനാണെന്ന് പറഞ്ഞായിരുന്നു ബഹളം.

പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത് വിനോദ് തടയാന്‍ ശ്രമിച്ചു. ബലം പ്രയോഗിച്ചാണ് മ്യൂസിയം സ്റ്റേഷനിലെത്തിയച്ചത്. ഇതോടെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരെ ചീത്ത വിളിച്ച് ബഹളം ഉണ്ടാക്കി.

മദ്യപിച്ച് വാഹനം ഒാടിച്ചതിനും, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും വിനോദിനെതിരെ കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ശശി തരൂരിന്‍റെ മുന്‍ ഗണ്‍മാനായ വിനോദ് പണം വെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News