ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൂർത്തികരണ പ്രഖ്യാപനം നടത്തുക. ഇതിലൂടെ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും. ലൈഫിൽ നിര്‍മ്മിച്ച കരകുളം ഏണിക്കരയിലെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങില്‍ രാവിലെ മുഖ്യമന്ത്രി പങ്കെടുക്കും.

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന് എൽ ഡി എഫ് സർക്കാർ തുടക്കം കുറിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ നിർമ്മാണം പാതി ഘട്ടത്തിൽ നിലച്ച 52,050 വീട് പൂർത്തിയാക്കി.

രണ്ടാംഘട്ടത്തിൽ 1,61,732 വീട് പൂർത്തീകരിക്കാനായി. ആകെ 2,14,000ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനമാണ് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വ്വഹിക്കുക. രാജ്യത്ത് ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം ഇതിലൂടെ മാറും. ലൈഫിൽ നിര്‍മ്മിച്ച കരകുളം ഏണിക്കരയിലെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിലും രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പങ്കെടുക്കും.

വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ തെരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് സർക്കാർ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News