വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താൻ മഹാരാഷ്ട്രയിലെ മഹാ വികാസ് അഗദി സർക്കാർ നിർദ്ദേശിച്ചതായി ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് പറഞ്ഞു. ഇതിനായുള്ള നിയമനിർമാണം ഉടൻ പാസാക്കുവാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി സംസ്ഥാന നിയമസഭയെ അറിയിച്ചു.
സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മഹാ വികാസ് അഗദി സർക്കാർ ഭരിക്കുന്ന മൂന്ന് സഖ്യ അംഗങ്ങളിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവാണ് മാലിക്
ജോലികളിൽ സംവരണം ഏർപ്പെടുത്താനും സർക്കാരിന് പദ്ധതിയിടുന്നുണ്ടെന്നും അതിനായി നിയമോപദേശം തേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി ഉത്തരവ് നൽകിയിട്ടും ഉദ്ദവ് താക്കറെയുടെ ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യമായ മുൻ സർക്കാർ മുസ്ലീങ്ങൾക്ക് സംവരണം നൽകിയില്ലെന്നും നവാബ് മാലിക് ചൂണ്ടിക്കാട്ടി.

Get real time update about this post categories directly on your device, subscribe now.