വെടിയുണ്ടകൾ കാണാതായ കേസിൽ എസ്എപി ക്യാംപിലെ വെടിയുണ്ടകളുടെ കണക്കെടുക്കും

പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ കേസിൽ തിങ്കളാഴ്ച എസ്എപി ക്യാംപിലെ വെടിയുണ്ടകളുടെ കണക്കെടുക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.

അന്വേഷണത്തിന്‍റെ ഭാഗമായി നാലിനം തോക്കുകളിലായി ഉപയോഗിക്കുന്ന രണ്ടു ലക്ഷം വെടിയുണ്ടകൾ ബാച്ചുകളായി എണ്ണിതിട്ടപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്യാംപിലെ മുഴുവൻ ഇൻസാസ് റൈഫിളുകളും നേരത്തെ ക്രൈംബ്രാഞ്ച് നേരിട്ട് പരിശോധിച്ചിരുന്നു.

അതേ സമയം കേസുമായി ബന്ധപ്പെട്ടു ഇന്ന് കൂടുതൽ പൊലീസുകാരെ ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ എസ് ഐ റെജി ബാലചന്ദ്രനെ ക്യാമ്പിലെത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News