സ്വരാജ് ട്രോഫി പുരസ്ക്കാരത്തുക വൃക്ക രോഗികൾക്ക് മരുന്ന് വാങ്ങാൻ നൽകി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വീണ്ടും മാതൃകയാകുന്നു

സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്ക്കാരം നേടിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുരസ്കാരത്തുക വൃക്ക രോഗികൾക്ക് മരുന്ന് വാങ്ങാൻ നൽകി വീണ്ടും മാതൃകയായി.വൃക്ക മാറ്റി വച്ച രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പ്രത്യേക പദ്ധതിക്ക് വേണ്ടിയാണ് സമ്മാന തുക വിനിയോഗിക്കാൻ തീരുമാനിച്ചത്.

മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്.സമ്മാനത്തുകയായി ലഭിച്ച 20 ലക്ഷം രൂപ നിർധനരായ വൃക്ക രോഗികൾക്ക് മരുന്ന് വാങ്ങി നൽകുന്ന പദ്ധതിക്കായി മാറ്റിവെച്ച് വീണ്ടും മാതൃക കാട്ടി.വൃക്ക മാറ്റി വച്ച രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനായി സ്നേഹ ജ്യോതി എന്ന പേരിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റ്റ്‌ പ്രത്യേക പദ്ധതി ഉണ്ട്.

വാർഷിക പദ്ധതിയിൽ നിന്നും 50 ലക്ഷം രൂപയാണ് ഇതിലേക്കായി മാറ്റി വെച്ചിട്ടുള്ളത്.ഇതിനൊപ്പമാണ് സമ്മാന തുകയായ 20 ലക്ഷം കൂടി ഉൾപ്പെടുത്തുക. നിലവിൽ 240 പേരാണ് പദ്ധതി ഗുണഭോക്താക്കൾ.കൂടുതൽ പേരിലേക്ക് സഹായം എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

സാമ്പത്തിക മാനദണ്ഡങ്ങളില്ലാതെ ആണ് പദ്ധതിവഴി മരുന്നുകൾ നൽകുന്നത്. ഡോക്ടർ നിർദേശിക്കുന്ന അതേ മരുന്നുകൾ തന്നെ വൃക്കരോഗികൾക്ക് നൽകും. വിദ്യാഭ്യാസ-ആരോഗ്യ- കൃഷി തുടങ്ങി എല്ലാ മേഖലകളിലും മാതൃകാപരമായ പദ്ധതികലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. പദ്ധതിവിനിയോഗത്തെ കാര്യത്തിലും ഏറെ മുന്നിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News