വിസിറ്റ് വിസയിലെത്തിയവർക്ക് സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിൽ കര്‍ശന പരിശോധന; പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍

സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തെ വിവിധ എയർപ്പോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ചിലരെ മടക്കി അയച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സൌദിയിലിറങ്ങാന്‍ അനുവദിച്ചു.

കര്‍ശന പരിശോധനക്ക് ശേഷമാണ് വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് പ്രവേശനം. ഇതിനിടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ വിസിറ്റ് വിസ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നല്‍കുന്നില്ല.

വിസിറ്റ് വിസയിലും ആദ്യമായി സൌദിയിലേക്ക് ജോലിക്കെത്തിയവരും മണിക്കൂറുകള്‍ കാത്തു നിന്നു. ഇവരില്‍ സംശയമുള്ളവരെ രക്ത പരിശോധനക്ക് ശേഷമാണ് പുറത്ത് വിട്ടത്. ഇതിനിടെ കൊറോണ സ്ഥിരീകരിച്ച ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കണക്ഷന്‍ ഫ്ലൈറ്റുകളില്‍ വന്നവരെ തിരിച്ചു വിടുകയും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു.

കൊറോണയുള്ള യുഎഇ, ബഹ്റൈന്‍ വഴിയുള്ള കണക്ഷന്‍ ഫ്ലൈറ്റുകള്‍ പലതും സൌദിയിലേക്കുള്ള സര്‍വീസുകള്‍ ചുരുക്കുന്നതായാണ് വിവരം. ഇതിനിടെ റീ എൻട്രി, വിസിറ്റ്, ബിസിനസ്, വിസകളിലുള്ളവർക്കെല്ലാം സൗദിയിലേക്ക് വരാമെന്ന് സൌദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News