തിരുവനന്തപുരത്തിന്‍റെ സ്വകാര്യ അഹങ്കാരമായി വി‍ഴിഞ്ഞം തുറമുഖം

തിരുവനന്തപുരത്തിന്‍റെ സ്വകാര്യ അഹങ്കാരത്തിൽ പ്രധാനിയാണ് വി‍ഴിഞ്ഞം തുറമുഖം. ടൂറിസം മേഖലക്കുപരി ലോകമറിയപ്പെടുന്ന മത്സ്യബന്ധനപ്രദേശം കൂടിയാണ് ഇവിടം. ആയ് രാജാക്കാന്മാരുടെ തലസ്ഥാനമായിരുന്ന വി‍ഴിഞ്ഞത്തിന് ഒട്ടേറെ ചരിത്ര കഥകൾ പറയാനുണ്ട്.

ആയ് രാജാക്കന്മാരുടെ തുറമുഖനഗരമായിരുന്നു വിഴിഞ്ഞം, ഒപ്പം അവരുടെ സൈനികകേന്ദ്രവും.പിന്നീടു വിഴിഞ്ഞം ചോള രാജാക്കന്മാരിൽ രാജരാജ ചോളന്‍റെ കൈവശമെത്തി. ഒട്ടേറെ ചോര ചീന്തിയ കഥകൾ വി‍ഴിഞ്ഞത്തിന് പറയാനുണ്ടാകും.

പ്രമുഖ വാണിജ്യകേന്ദ്രമായ വി‍ഴിഞ്ഞത്തെ സ്വന്തമാക്കാൻ ഭരണാതികാരികൾ പലരും പല വട്ടം പടവെട്ടിയിട്ടുണ്ട്.പിന്നീട് ഈ പ്രദേശം രാജരാജ ചോളന്‍റെ രാജ്യമായപ്പോൾ അദ്ദേഹം ഈ നഗരത്തിന് ‘രാജേന്ദ്ര ചോള പട്ടണം’ എന്ന് നാമകരണം ചെയ്തതായാണ് രേഖകൾ പറയുന്നത്.പിന്നിട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്‍റെയും, ഒടുവിൽ തിരുവിതംകൂറിന്‍റെയും ഭാഗമായി വിഴിഞ്ഞം മാറി.

തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ഈ തീരത്തുവച്ച് ചോള -പാണ്ട്യ യുദ്ധം നടന്നു. പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇന്നും കാടുപിടിച്ച് ഇവിടെതന്നെ കിടക്കുന്നുണ്ട്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്‍റ് മേരിസ് കത്തോലിക്കാ ദേവാലയം, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ഒാരോ ദിവസവും വി‍ഴിഞ്ഞത്തെകുറിച്ചറിയാൻ ധാരാളം പേരാണ് ഇവിടെ എത്തുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും വികസന സാദ്ധ്യതയുള്ള തുറമുഖമാണ്‌ വിഴിഞ്ഞം എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്.പണി പുരോഗമിത്തുന്ന വി‍ഴിഞ്ഞം തുറമുഖപദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ രണ്ട് രാജ്യന്തര തുറമുഖങ്ങൾ ഉള്ള ഏക സംസ്ഥാനമായി കേരളം മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News