ഐ ലീഗ് ഫുട്ബോള്‍; ഗോകുലം കേരള എഫ് സി ഇന്ന് മിനവർവ പഞ്ചാബ് എഫ്സിയെ നേരിടും

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ് സി, ഇന്ന് മിനവർവ പഞ്ചാബ് എഫ്സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയിൽ രാത്രി 7 മണിക്കാണ് മത്സരം. ഇന്ത്യൻ വുമൺസ് ലീഗ് കിരീടം നേടിയ ഗോകുലം ടീമിന് മത്സര ഇടവേളയിൽ സ്വീകരണം നൽകും.

കഴിഞ്ഞ മത്സരത്തിൽ നെരോക്കയോട് തോൽവി വഴങ്ങിയതോടെ പോയിൻ്റ് നിലയിൽ ഗോകുലം ആറാം സ്ഥാനത്താണിപ്പോൾ. അതുകൊണ്ട് തന്നെ ഇന്ന് ടീമിന് ജയിച്ചേ തീരൂ. മികച്ച ഫോമിൽ തുടരുന്ന പഞ്ചാബിനെ പരാജയപ്പെടുത്താൻ ഗോകുലത്തിന് വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ കളികയിലെ പിഴവ് തിരുത്തിയാവും ടീം ഇറക്കുകയെന്ന് ഗോകുലം താരം രാജേഷ് പറഞ്ഞു.

ഹോം ഗ്രൗണ്ടിൽ ഗോകുലത്തെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് പഞ്ചാബ് കോഴിക്കോട് കളിക്കാനിറങ്ങുന്നത്. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ജയിച്ചാൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കാം

ഇന്ത്യൻ വുമൺ ലീഗ് ചാമ്പ്യന്മാരായ ഗോകുലം ടീം ഇന്നത്തെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തും. മാർച്ച് 3 ന് കോഴിക്കോട്ട് ഈസ്റ്റ് ബംഗാളുമായാണ് ഗോകുലത്തിൻ്റെ അടുത്ത മത്സരം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News