കണ്ണൂര്‍ സ്വദേശിയുടെ മരണകാരണം കൊറോണയല്ല; ന്യൂമോണിയയാണെന്ന് സ്ഥിരീകരണം

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു.

മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ കൊറോണ രോഗബാധ സംശയത്തെ തുടര്‍ന്നാണ് ഐസൊലേറ്റ് ചെയ്തത്. എന്നാല്‍ രോഗിയുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കൊറോണ മൂലമല്ല യുവാവ് മരിച്ചതെന്നും മരണകാരണം ന്യൂമോണിയ ആണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ യുവാവിനെ പ്രവേശിപ്പിച്ചത്.

ഇയാളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയ നിലയില്‍ കണ്ടതോടെ ഇയാള്‍ക്ക് കീറ്റോ അസിഡോസിസ് രോഗാവസ്ഥ ഉള്ളതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് യുവാവിന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ പനി കൂടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെടുകയായിരുന്നു.

അതേ സമയം, യുവാവ് മരണപ്പെട്ടത് കൊറോണ വൈറസ് മൂലം അല്ലെന്ന് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ആദ്യ സാമ്പിള്‍ പരിശോധനാ ഫലത്തില്‍ കോവിഡ് 19 നെഗറ്റിവ് ആണ്. ഇയാള്‍ മരിച്ചത് വൈറല്‍ ന്യൂമോണിയ മൂലമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മലേഷ്യയില്‍ ജോലി ചെയ്യുന്ന യുവാവ് കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലാണ് രോഗലക്ഷണങ്ങളോടെ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here