
ലൈഫ് മിഷന്‍ പ്രകാരം തിരുവനന്തപുരം കരകുളം സ്വദേശി ചന്ദ്രന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ സി മൊയ്തീനും മുന്‍മന്ത്രി സി ദിവാകരനും എത്തി.
രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി ചന്ദ്രന്റെയും കുടുബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങില്‍ പങ്കെടുത്തശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ചന്ദ്രന്റെയും കുടുംബത്തിന്റെയും സന്തോഷം അനിര്‍വചനീയമാണ്.
ആ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തവരിലേക്കും വിദ്യുത് തരംഗം പോലെ പകര്‍ന്ന ആഹ്‌ളാദം.
ലൈഫ് പദ്ധതിയിലെ രണ്ട് ലക്ഷം വീടുകളിലും ഇതു പോലുള്ള ആഹ്‌ളാദാനുഭവം ഉണ്ടാകുന്നു എന്നതാണ് സര്‍ക്കാരിന്റെ ചാരിതാര്‍ത്ഥ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here