രണ്ടു ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍; ചുമതലകള്‍ നിറവേറ്റുക തന്നെ ചെയ്യും; മണികണ്‌ഠനരികിൽ മുഖ്യമന്ത്രിയെത്തി

ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാച്ചാണിയിലെ ഭിന്നശേഷിക്കാരനായ മണികണ്ഠന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മണികണ്ഠന്റെ ആഗ്രഹ പ്രകാരമായിരുന്നു സന്ദര്‍ശനം.

ജനിച്ചതുമുതല്‍ വീടിന്റെ നാലു ചുവരുകള്‍ക്കപ്പുറം പരസഹായമില്ലാതെ മണികണ്ഠന്‍ കണ്ടിട്ടില്ല. ജന്മനാതന്നെ തളര്‍ന്നതാണ് മണികണ്ഠന്റെ കാലുകള്‍. ഈ കിടപ്പിലും മണികണ്ഠന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നൊരു നേതാവുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാത്ത നേതാവായതുകൊണ്ടാണ് മണികണ്ഠന് മുഖ്യമന്ത്രിയോടിത്ര പ്രിയം. തന്റെ പ്രയ സഖാവിനെ ജീവിതത്തിലൊരിക്കലെങ്കിലും നേരില്‍കാണുകയെന്നത് മണികണ്ഠന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.

പക്ഷേ തന്റെ പ്രയ നേതാവ് തന്നെ കാണാന്‍ വരുമെന്ന് മണികണ്ഠന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ജന്‍മനാ തന്നെ കാലുകള്‍ തളര്‍ന്ന മണികണ്ഠന് പരസഹായം കൂടാതെ എഴുന്നേല്ക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയോടുള്ള പ്രീയം മണികണ്ഠന്‍ തന്റെ പഞ്ചായത്തംഗമായ ഷാജുവിനെ അറിയിച്ചു.

ഷാജുവാണ് മുഖ്യമന്ത്രിയ്ക്ക് മണികണ്ഠനെ പറ്റിയുള്ള വിവരങ്ങള്‍ നല്കിയത്. പ്രിയനേതാവുമൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍ ഇനിയങ്ങോട്ടുള്ള മണികണ്ഠന്റെ ജീവിതത്തിന് കരുത്ത് പകരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News