വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിയുന്നില്ല

പ്രത്യക്ഷ ആക്രമണങ്ങള്‍ നിയന്ത്രണവിധേയമെങ്കിലും വര്‍ഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേര്‍ ചികിത്സയിലാണ്. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി.

52 കടയും മൂന്ന് ഫാക്ടറിയും ആരാധനാലയങ്ങളും തീവയ്പില്‍ നശിച്ചതായി അഗ്‌നിശമനവകുപ്പ് അറിയിച്ചു. പള്ളികളില്‍ ജുമുഅ നമസ്‌കാരം സമാധാനപരമായി നടന്നു. സംഘര്‍ഷങ്ങളില്‍ അയവുവന്നതോടെ നിരോധനാജ്ഞയില്‍ ഇളവുവരുത്തി.കലാപത്തില്‍ 123 കേസെടുത്തെന്നും 630 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പൊലീസ് വക്താവ് എം ഡി രണ്‍ദാവ പറഞ്ഞു. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here