ചങ്ങനാശ്ശേരി അഗതി മന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ദുരൂഹമെന്ന് നാട്ടുകാര്‍; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കോട്ടയം: ചങ്ങനാശ്ശേരിയിലെ അഗതി മന്ദിരത്തില്‍ ഒരാഴ്ചക്കിടെ മൂന്ന് മരണം. അവശ നിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികിത്സയില്‍ കഴിയുന്നു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതി മന്ദിരത്തെകുറിച്ചാണ് പരാതി. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. എബ്രഹാം ആണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം സ്വദേശി ഗിരീഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

അഗതിമന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

മരണകാരണം കോവിഡോ എച്ച് വണ്‍ എന്‍ വണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കോട്ടയം ഡി.എം.ഒ. മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News