ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പോലും ഭയപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത മേഖലയായ ശിവ് വിഹാറില്‍ കൊല്ലപ്പെട്ട 26കാരന് രാഹുല്‍ സോളങ്കിയുടെ മൃതദേഹം ബന്ധുക്കള്‍ ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയത് പൊലീസിന്റേയും അര്ദ്ധസൈനികരുടേയും സുരക്ഷയിലാണ്.ഗാസിയാബാദിലെ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് രാഹുല്‍ സോളങ്കി. തിങ്കളാഴ്ച പാല് വാങ്ങാന്‍ പുറത്തുപോയപ്പോളാണ് രാഹുല്‍ സോളങ്കിക്ക് വെടിയേറ്റത്. കഴുത്തിന് സമീപം വലതുതോളില്‍. ജിടിബി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. സംസ്കാരം കഴിയുന്നത് വരെ പൊലീസിന്റേയും പാരാമിലിട്ടറിയുടേയും സംരക്ഷണം ആവശ്യപ്പെട്ടു – രാഹുലിന്റെ പിതാവ് ഹരി സിംഗ് സോളങ്കി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here