ദില്ലി: കലാപത്തിന് അവസരമൊരുക്കി കൊടുത്തത് പൊലീസ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ നേരിടുന്നതിലെ പിഴവു മാത്രമല്ല ഡല്‍ഹി പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സമീപകാലത്തു ദേശീയ ശ്രദ്ധ നേടിയ പല പ്രധാന അക്രമസംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതു വിമര്‍ശനം ശക്തമാക്കുന്നു.

ജെഎന്‍യു, ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു േനരെയുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജനുവരി 5നാണു ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമരം നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചിത്ര സെന്‍ തുടങ്ങിയവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.ഇരുമ്പു കമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി മുഖം മറച്ചെത്തിയവര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ഹോസ്റ്റല്‍ മുറികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News