ഇവരെ അറസ്റ്റ് ചെയ്യാന്‍ ആരെയും ഒന്നും ധരിപ്പിക്കേണ്ട കാര്യമില്ല-അജയ് ശര്‍മ്മ

തലസ്ഥാനത്തെ കലാപത്തില്‍ പൊലീസ് വീഴ്ച്ച ചര്‍ച്ചയാകുന്ന സമയത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ്മ.

 

ഡല്‍ഹി കലാപത്തിന് പ്രേരണ നല്‍കുന്നവിധം വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണവിധേയരായ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും കപില്‍ മിശ്രയും അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കാത്തത് വിവാദമായിരിക്കെ, പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കമ്മീഷണര്‍ അജയ് രാജ് ശര്‍മ. ദ വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് മുന്‍ കമ്മീഷണര്‍ രംഗത്തെത്തിയത്. താനായിരുന്നു ഇപ്പോള്‍ പൊലീസ് കമ്മീഷണര്‍ എങ്കില്‍ അനുരാഗ് താക്കൂറിനേയും കപില്‍ മിശ്രയേയുമൊക്കെ അറസ്റ്റ് ചെയിതിട്ടുണ്ടാകുമായിരുന്നു എന്ന് അജയ് രാജ് ശര്‍മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News