വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം

വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള പത്തനംതിട്ട അടൂരിലെ വിവേകാനന്ദ ബാലാശ്രമത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആശ്രമം ആധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിഡബ്ല്യുസി. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും.

പത്തനംതിട്ട അടൂരിലെ വിശ്വഹിന്ദു പരിഷത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലാശ്രമത്തിലെ 9 കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രാര്‍ത്ഥനാ ക്രമം പാലിച്ചില്ലെന്നാരോപിച്ച് ആശ്രമം അധികൃതര്‍ കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ സിഡബ്ലുസി ചെയര്‍മാന്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പരുക്ക് ഭേദമായ ശേഷം കുട്ടികളെ സുരക്ഷിതമായ അഭയ കേന്ദ്രത്തിലേക്ക് മാറ്റും. കുട്ടികളെ മര്‍ദ്ദിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here