
തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളില്‍ പ്രതിപക്ഷ നിലപാട് ക്രൂരത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടാകെ സന്തോഷിക്കുമ്പോള്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
നാട് സന്തോഷിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ സ്ഥിരം പതിവാണിത്. എല്ലാ കാര്യത്തിലും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടാണിത്. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ല.
കേരളം പുനര്‍നിര്‍മ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നു. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം നിര്‍മ്മിച്ച വീടുകളുണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here