ലൈഫ് പദ്ധതി: ലിസ്റ്റിലില്ലാത്തവരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കും: മുഖ്യമന്ത്രി

മനം നിറച്ച് ലൈഫ് പദ്ധതിയിലെ രണ്ടു ലക്ഷം വീടുകളുടെ പൂർത്തികരണ പ്രഖ്യാപന വേദി. ലൈഫ് പദ്ധതിയിൽ നിലവിൽ ലിസ്റ്റിൽ ഇല്ലാത്തവരെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വീട് സ്വപനമായിരുന്നവര്‍ക്ക് അത് നിര്‍മ്മിച്ചുനല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനനായകനെ നിറഞ്ഞ കരഘോഷത്തോടെ വരവേറ്റായിരുന്നു ലൈഫ് പദ്ധതിയുടെ 2 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങിന് തുടക്കമായത്.

2,14,762 വീടുകൾ എന്നത് നമ്മുടെ നാടിനെ സംബന്ധിച്ച് ഒരു ചെറിയ അക്കമല്ല. കേരളത്തില്‍ വീടൊരു സ്വപ്‌നമായി കരുതിയവര്‍, ആ സ്വപ്‌നത്തോടെ മണ്ണടിഞ്ഞവര്‍, അവരുടെയെല്ലാം ചിരകാല സ്വപ്‌നം ഈ മണ്ണില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്നും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ വീട് ലഭ്യമാക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം. തുടര്‍ന്ന് 5 ലക്ഷം കുടുംബങ്ങള്‍ ഉണ്ടെന്ന പ്രാഥമിക കണക്ക് ലഭിച്ചു. വീട് നല്‍കുന്ന എല്ലാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് പൊതുപദ്ധതി ആരംഭിക്കുകയും ചെയ്തു.

നാടും നാട്ടാരും എല്ലാവരും ഒത്തുചേര്‍ന്നതതോടെയാണ് ഇത് വിജയിപ്പിക്കാനായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ എ.സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. കണ്ണുകളിൽ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ തിളക്കം നിറഞ്ഞ ആയിരക്കണത്തിന് മുഖങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here