കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: പ്രസിഡന്റ് മനോജ് എബ്രഹാം ഐപിഎസ്, വൈസ് പ്രസിഡന്റ് സിആര്‍ ബിജു 

കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയ്ക്ക് വിധേയരാകുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ചികിത്സാ ചെലവ് അന്‍പതിനായിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ ആ തുക കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഏറ്റെടുക്കും . കൊച്ചിയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിന്റെതാണ് തീരുമാനം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും.

ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ചികിത്സാ ചെലവ് നല്‍കി വരുന്ന കെയര്‍ പദ്ധതി പരിഷ്‌ക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. സംഘത്തിന്റെ പ്രസിഡന്റ് ആയി മനോജ് എബ്രഹാം ഐപിഎസും വൈസ് പ്രസിഡന്റ് ആയി സി ആര്‍ ബിജുവും തെരഞ്ഞെടുക്കപ്പെട്ടു.

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി ആര്‍ ബിജു. ഭരണ സമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സി ആര്‍ ബിജു നേതൃത്വം നല്‍കുന്ന ഇടത് അനുകൂല പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് മനോജ് എബ്രഹാം ഐപിഎസ് അദ്ധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News