ആഗ്രഹം സഫലമായി; മണികണ്‌ഠനരികിൽ മുഖ്യമന്ത്രിയെത്തി

തന്‍റെ പ്രിയനേതാവ് വീട്ടിലെത്തിതിന്‍റെ സന്തോഷത്തിലാണ് മണികഠന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് മണികഠനെകാണാന്‍ വീട്ടിലെത്തിയത്. മണികഠന്‍റെ വീട്ടില്‍ അത്പനേരം ചിലവിട്ട മുഖ്യമന്ത്രി ഓട്ടോഗ്രാഫ് നല്കിയാണ് മടങ്ങിയത്.

ജനിച്ചതുമുതല്‍ വീടിന്‍റെ നാലു ചുവരുകള്‍ക്കപ്പുറം പര സഹായമില്ലാതെ മണികഠന്‍ കണ്ടിട്ടില്ല. ജന്മനാതന്നെ തളര്‍ന്നതാണ് മണികഠന്‍റെ കാലുകള്‍. ഈ കിടപ്പിലും മണികഠന്‍റെ സ്വപ്നങ്ങളില്‍  നിറഞ്ഞുനില്‍ക്കുന്നൊരു നേതാവുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാത്ത നേതാവായതുകൊണ്ടാണ് മണികഠന് മുഖ്യമന്ത്രിയോടിത്ര പ്രിയം. തന്‍റെ പ്രയ സഖാവിനെ ജീവിതത്തിലൊരിക്കലെങ്കിലും നേരില്‍കാണുകയെന്നത് മണികഠന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷേ തന്‍റെ പ്രയ നേതാവ് തന്നെ കാണാന്‍ വരുമെന്ന് മണികഠന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ജന്‍മനാ തന്നെ കാലുകള്‍ തളര്‍ന്ന മണികഠന് പരസഹായം കൂടാതെ എ‍ഴുനേല്ക്കാന്‍ ക‍ഴിയില്ല. മുഖ്യമന്ത്രിയോടുള്ള പ്രയം മണികഠന്‍ തന്‍റെ പഞ്ചായത്തംഗമായ ഷാജുവിനെ അറിയിച്ചു. ഷാജുവാണ് മുഖ്യമന്ത്രിയ്ക്ക് മണികഠനെ പറ്റിയുള്ള വിവരങ്ങള്‍ നല്കിയത്. പ്രിയനേതാവുമൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍ ഇനിയങ്ങോട്ടുള്ള മണികഠന്‍റെ ജീവിതത്തിന് കരുത്ത് പകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News