കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പാലക്കാട് മുനിസിപ്പാലിറ്റി

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി. കൊട്ടിഘോഷിച്ച് ആറ് പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

പക്ഷേ ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ മൂന്നും നേരത്തെ ഉദ്ഘാടനം കഴിഞ്ഞതെന്ന് പ്രതിപക്ഷം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിച്ചു.

ഒന്നും രണ്ടുമല്ല, നഗരത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതും. സ്ക്കൂളുകളിൽ സോളാർ പ്ലാൻ്റ് സ്ഥാപിച്ചതുമുൾപ്പെടെ ആറ് പദ്ധതികളാണ് ഒരു വേദിയിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തത്. നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികളാണ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു.

ഫൂട് ഓവർ ബ്രിഡ്ജ് പദ്ധതിയും, സ്ക്കൂളിലെ സോളാർ പ്ലാൻ്റ് പദ്ധതിയും 2017ൽ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും പാലക്കാട് ഐ നിരീക്ഷണ ക്യാമറാ പദ്ധതി ആഴ്ചകൾക്ക് മുമ്പ് മുനിസിപ്പാലിറ്റി വൈ. ചെയർമാൻ സി കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തതാണ്.

ഈ കാഴ്ച കാണാൻ കഴിയില്ലെന്ന് പറഞ്ഞ് സി പി ഐ എമ്മിൻ്റ നേതൃത്വത്തിൽ ഉദ്ഘാടനത്തിന് മുമ്പ് വേദിയിലെത്തി കണ്ണ് കെട്ടി പ്രതിഷേധിച്ചു. രാഷ്ട്രീയ നാടകമാണ് നടന്നതെന്ന് സി പി എം പാർലിമെൻ്ററി പാർടി നേതാവ് കുമാരി പറഞ്ഞു

ബി ജെ പി ഭരണ സമിതിക്ക് നല്ല വഴി കാണിച്ചു കൊടുക്കാനായി സി പി എം കൗൺസിലർമാർ നഗരസഭാ പടിക്കൽ തേങ്ങയുടച്ചു. സോളാർ പ്ലാൻ്റ് ഉദ്ഘാടകനായിരുന്ന കോൺഗ്രസ് എം പി വി കെ ശ്രീകണ്ഠനും കോൺഗ്രസ് കൗൺസിലർമാരും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പഴയതല്ല.

പുതിയ സോളാർ പ്ലാൻ്റ് പദ്ധതിയും, പുതിയ നിരീക്ഷണ ക്യാമറയും, പുതിയ ഫൂട് ഓവർ ബ്രിഡ്ജുമാണ് കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതെന്നും പ്രതിപക്ഷത്തിൻ്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നുമാണ് ബിജെപിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News